പിലാക്കാവ് : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പിലാക്കാവ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പതാക ദിനാചരണവും വിശേഷാൽ ഗോപൂജയും നടന്നു.പുഷ്പങ്ങളും ധാന്യങ്ങളും നൽകി ഗോമാതാവിനെ പൂജിച്ച ചടങ്ങിൽ നിരവധി ഭക്തജനങ്ങളും പ്രവർത്തകരും പങ്കെടുത്തു.
ആഘോഷ പ്രമുഖ് വിനോദ്,കൺവീനർ സുനിൽ എം.കൃഷ്ണ,ഭാരവാഹികളായ കലേഷ്,രൂപേഷ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ ശോഭായാത്ര ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക-ആത്മീയ പരിപാടികൾ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
