പാല : പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലായി പ്രവർത്തിക്കുന്ന സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേരി ഇമ്മാക്കുലേറ്റർ എന്ന സന്യാസ സഭയ്ക്ക് പുതിയ ഡയറക്ട്രറാർ ജനറൽ ആയി വയനാട്, പുൽപ്പള്ളിയിലെ പെരിക്കല്ലൂർ സ്വദേശി തൊമ്മീപറമ്പിൽ സിസ്റ്റർ ഗ്രേസിക്കുട്ടി (അന്നമ്മ) വീണ്ടും പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ടിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് വർഷമായി ഡയറക്ടർ ജനറൽ ആയി പ്രവർത്തിക്കുകയായിരുന്നു. പാലായിൽ ഹെഡ് ഓഫീസ് ആയി പ്രവർത്തിക്കുന്ന ഈ സന്യാസ സഭയ്ക്ക് രാമപുരം, തോട്ടനട, നെല്ലിയാനി, മല്ലികശേരി ആയാംകുടി, എലിക്കുളം എന്നീ കേന്ദ്രങ്ങളിലും സന്യാസ ഭവനങ്ങൾ ഉണ്ട്. ഈ സ്ഥാപനങ്ങളിൽ മദർ സുപ്പിനായി വളരെ കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1962 ൽ ആണ് ഈ സന്യാസ സഭയിൽ അംഗമായി ചേർന്നത്. പരേതരായ തൊമ്മിപറമ്പിൽ ജോസഫ് - ഏലി ദമ്പതികളുടെ മകളാണ്. പരേതനായ ജോസഫ് (പുൽപിളളിയിലെ ആദ്യ മലയാള മനോരമ ഏജന്റ്), മത്തായി, പരേതനായ വക്കച്ചൻ, പരേതയായ ഏലിക്കുട്ടി, ത്യേസ്യാക്കുട്ടി, മറിയക്കുട്ടി, കത്രി എന്നിവർ സഹോദരങ്ങളാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി