: കോട്ടയം: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന് ജോസ് കെ. മാണി വിഭാഗം കേരള കോണ്‍ഗ്രസ് നേതൃയോഗം നിര്‍ദേശിച്ചു. പഴയ മാണിവിഭാഗത്തിന് അനുവദിച്ച സീറ്റില്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പി.ജെ. ജോസഫ് സീറ്റിന് ഉന്നയിച്ച അവകാശവാദം യോഗം തള്ളി. 14, 15 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാന്പില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ജോസ് കെ. മാണി എം.പി. അറിയിച്ചു. 2011-ല്‍ പാര്‍ട്ടിക്ക് മത്സരിക്കാന്‍ അനുവദിച്ച പുനലൂര്‍ സീറ്റ്് ചില നീക്കുപോക്കുകളില്‍ കോണ്‍ഗ്രസിനു വേണമെന്നുവന്നപ്പോഴാണ് കുട്ടനാട് തന്നത്. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫുമായി ചര്‍ച്ചചെയ്താണ് പുനലൂരിനുപകരം കുട്ടനാട് സീറ്റെടുത്തത്. അതുകൊണ്ട് കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി മത്സരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം. മുമ്പു മത്സരിച്ച എല്ലാ വാര്‍ഡുകളിലും പാര്ട്ടിസ്ഥാനാര്ഥികള്തന്നെ മത്സരിക്കും. അതിനുള്ള ഒരുക്കങ്ങള്‍ വാര്‍ഡ്തലങ്ങളില്‍ ആരംഭിച്ചതായും ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ. ജോസ് ടോം, എം.എസ്. ജോസ്, അഡ്വ. പ്രിന്‍സ് ലൂക്കോസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വിജി എം. തോമസ്, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാല, സാജന് തൊടുക തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ -പി.ജെ. ജോസഫ് തൊടുപുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് എം.എല്‍.എ. യു.ഡി.എഫിന്റെ സീറ്റ് കേരള കോണ്‍ഗ്രസിനാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയെന്ന തരത്തിലുള്ള ജോസ് കെ. മാണിയുടെ അവകാശവാദം അര്ഥമില്ലാത്തതാണ്. ചര്‍ച്ചപോലും ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമായിരിക്കും ചര്‍ച്ച തുടങ്ങുക -അദ്ദേഹം പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി