• admin

  • January 7 , 2020

: കോട്ടയം: വൈക്കം ചേരുംചുവടില്‍ സ്വകാര്യ ബസ് കാറിലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. ഉദയംപേരൂര്‍ സ്വദേശികളായ മനക്കപ്പറമ്പില്‍ വിശ്വനാഥന്‍, സൂരജ്, ഗിരിജ, അജിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. എറണാകുളം വൈക്കം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ചേരുംചുവട് പാലം കയറി ഇറങ്ങി വരികയായിരുന്ന കാറിനെ ഇടിച്ചത്. ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കാര്‍ കയറി വരുമ്പോള്‍ ബസ് പാഞ്ഞു മുകളില്‍ കയറിയാണ് അപകടമുണ്ടായത്. തൊട്ടപ്പുറത്തുള്ള മതിലും തകര്‍ത്താണ് ബസ് നിന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് തകര്‍ന്ന കാറില്‍ നിന്ന് നാല് പേരെയും പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.