മലപ്പുറം : പാറല്‍ മമ്പാട്ടുമൂല എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ശുചിത്വ മിഷന്റെ അംഗീകാരം. കാളികാവ് ബ്ലോക്കു പഞ്ചായത്തുമായി ചേര്‍ന്നു വണ്ടൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം പൂര്‍ണമായും ഹരിത നയം പാലിച്ചു നടത്തിയതിനാണ് പുരസ്കാരം. ജില്ലാ ശുചിത്വ മിഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം മലപ്പുറത്തു നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് സ്കൂള്‍ അധികൃതര്‍ക്കു സമ്മാനിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവം തീര്‍ത്തും മാലിന്യ രഹിതമായാണ് സംഘടിപ്പിച്ചത്. ഭക്ഷണ വിതരണത്തിനു സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കി. പ്ലാസ്റ്റിക് വിമുക്തമാക്കിയ കലോത്സവ നഗരിയില്‍ ജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്ക്കരിക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു ഭക്ഷണമായി പുനരുപയോഗിക്കാനും സംവിധാനമുണ്ടായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി