ന്യൂഡല്‍ഹി :
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. പന്ത് അത്രയ്ക്കു പ്രതിഭയുള്ള കളിക്കാരന്‍ ആണെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു.
പന്ത് പ്രതിഭാ സമ്പന്നനായ കളിക്കാരനാണ്. അധികം വൈകാതെ തന്നെ പന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. അടുത്ത ഐപിഎല്ലില്‍ പന്തുമായി സഹകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, ഡല്‍ഹി കാപിറ്റല്‍സിന്റെ മെന്റര്‍ കൂടിയായ പോണ്ടിങ് പറഞ്ഞു. ട്വിറ്ററില്‍ വന്ന കമന്റിനു മറുപടിയായാണ് പോണ്ടിങ് അഭിപ്രായം പങ്കുവച്ചത്.
ന്യൂസീലന്‍ഡ് പര്യടനത്തില്‍ പന്തിനെ ഒഴിവാക്കി കെ.എല്‍ രാഹുലിനെ വിക്കറ്റിനു പിന്നില്‍ പരീക്ഷിച്ച ഇന്ത്യയുടെ നടപടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. പന്ത് ടീമില്‍ മടങ്ങിയെത്തുമോയെന്ന ചര്‍ച്ച സജീവമായി നടക്കുന്നതിനിടെയാണ് അഭിപ്രായ പ്രകടനവുമായി ഓസീസ് മുന്‍ ക്യാപ്റ്റനും രംഗത്തെത്തിയത്.
വിക്കറ്റിനു പിന്നില്‍ പന്തിന്റെ പകരക്കാരനായ രാഹുല്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങ്ങില്‍ പ്രകടിപ്പിക്കുന്ന സ്ഥിരതയാര്‍ന്ന മികവു കൂടി കണക്കിലെടുക്കുമ്പോള്‍ രാഹുലിനെ തുടര്‍ന്നും ഇതേ പൊസിഷനില്‍ ടീം തുടര്‍ന്നും ഉപയോഗിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി