• admin

  • February 12 , 2020

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ജീവനി പദ്ധതി ആരംഭിച്ചു. കൃഷിഭവന്‍, പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 73 കര്‍ഷകരുടെ 40 ഹെക്ടറിലധികം സ്ഥലത്ത്ഉഴുന്ന്, പയര്‍, ചോളം, വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്തു. ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. ഇതില്‍ 25 ഹെക്ടര്‍ സ്ഥലത്തെ പയര്‍ കൃഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സതിവിജയന്‍ അധ്യക്ഷത വഹിച്ചു.