മാനന്തവാടി : നൊസ്റ്റാള്‍ജിക് താഴെയങ്ങാടി വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പ്രഥമ തലമുറ സംഗമം ഏപ്രിൽ 9 ന് നടക്കും.മാനന്തവാടി താഴയങ്ങാടിയിലെ പഴയകാല കുടുംബങ്ങളുടെ വാട്സ്അപ്പ് ഗ്രൂപ്പ് ആദ്യമായാണ് തലമുറ സംഗമം നടത്തുന്നതെന്നും വിവിധങ്ങളായ പരിപാടികളോടെയാണ് സംഗമം നടത്തുന്നതെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടിയുടെ പൈതൃകത്തെ നെഞ്ചോടു ചേര്‍ത്ത പ്രദേശമാണ് താഴെയങ്ങാടി. പണ്ട് കാലത്തെ അങ്ങാടിയായിരുന്നു താഴയങ്ങാടി. പ്രമുഖർ ഉൾപ്പെടെ നിരവധി പേരുകളാൽ അറിയപ്പെടുന്ന പ്രദേശമായിരുന്നു മാനന്തവാടി താഴയങ്ങാടി.അന്ന് താമസമാക്കിയവർ ചേർന്ന് രൂപീകരിച്ചതാണ് നൊസ്റ്റാൾജിക്ക് വാട്സ്അപ്പ് ഗ്രൂപ്പ്. ഈ ഗ്രൂപ്പിന്റെ പ്രഥമ തലമുറ സംഗമമാണ് ഏപ്രിൽ 9 ന് നടക്കുന്നത്. സംഗമത്തിന്റെ ഭാഗമായി മണ്‍മറഞ്ഞു പോയവരെ ഓര്‍മ്മിക്കൽ, പ്രായമേറിയവരെ ആദരിക്കൽ, വിവിധ കോണുകളില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങിയവ നടക്കും. സംഗമ ത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം ''എന്റെ താഴയങ്ങാടി എന്ന വിഷയത്തെ ആസ്പദമാക്കി രചനാ മത്സരം ,ക്വിസ്സ് മത്സരം ,വിവിധ കലാപരിപാടികള്‍ ഉച്ചയ്ക്ക് സ്നേഹവിരുന്ന്,വൈകുന്നേരം ഇഫ്ത്താര്‍ വിരുന്ന്, നറുക്കെടുപ്പും നടത്തുമെന്നും സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നാട്യരത്നം മാനോജ് മാസ്റ്റർ, വി.കെ.അഭിലാഷ്, ശിവദാസ് കൃഷ്ണൻ, ശരത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി