• admin

  • April 4 , 2022

കൽപ്പറ്റ : സംഘടന മാറിയ സ്പെഷ്യലിസ്റ്റ് അധ്യാപകരെ പുനർ നിയമനത്തിൽ നിന്നൊഴിവാക്കിയതായി പരാതി.   2016 മുതൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ വയനാട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വന്നിരുന്ന സ്പെഷലിസ്റ്റ് ടീച്ചേഴ്സിനെ 2022-23 വർഷത്തേക്കുള്ള പുനർ നിയമനം നടത്തിയപ്പോൾ സംഘടന മാറിയതിൻ്റെ പേരിൽ നാല് അധ്യാപകരെ ജോലിയിൽ നിന്നും പുറത്താക്കി. ഇവർ നേരത്തെ കെ. എസ്. ടി.എ. യുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.എന്നാൽ കഴിഞ്ഞ നാല് വർഷങ്ങളായി ശമ്പള വർന്ധനവ് നടത്താതിനെകുറിച്ച് ചോദിക്കുമ്പോൾ നേതാക്കളുടെ ധിക്കാരപരമായ പ്രതികരണങ്ങളെ തുടർന്നും മുൻ ഡി.പി.സി. യുടെ സാമ്പത്തിക ബാധ്യത തീർക്കാനെന്ന പേരിൽ നേതാക്കൾ ഇടപ്പെട്ട് അരിയറായി ലഭിക്കുന്ന പൈസ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് സി.പി.ഐ.യുടെ അധ്യാപക സംഘടനയായ എ കെ.എസ്.ടി.യു.വിൽ ചേരുകയും എ.കെ. എസ്. ടി. യു. വിൻ്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് അരിയർ നേടിയെടുക്കുകയും ചെയ്തിരുന്നു. കെ.എസ്.ടി.എ. യുടെ ധിക്കാരപരമായ രാഷ്ട്രീയ പ്രവർത്തനമാണ് വയനാട് എസ്.എസ്.കെ.യിൽ നടക്കുന്നത് എന്ന് പുറത്താക്കപ്പെട്ട അധ്യാപകർ പറഞ്ഞു.. ജോലി ചെയ്തിരുന്ന സ്കൂളുകളിൽ നിന്നും അപ്രൈസൽ വാങ്ങാതെ ഡി.പി.സി., ഡി.പി.ഒ., കെ.എസ്.ടി.എ. സംഘടന നേതാക്കൾ എന്നിവർ സി.പി.എം. നേതാക്കളുമായി ആലോചിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയതെന്നും പുറത്താക്കപ്പെട്ട അധ്യാപകർ ആരോപിച്ചു.