ഇടുക്കി : മഹാത്മാഗാന്ധി സര്‍വകലാശാല നെടുങ്കണ്ടം സാറ്റലൈറ്റ് സെന്ററിന്റെയും വിവിധ കോഴ്‌സുകളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. സാറ്റലൈറ്റ് സെന്റര്‍ ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് മന്ത്രി എം.എം മണി. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന ജില്ലയ്ക്കും വരും തലമുറയ്ക്കും സാറ്റലൈറ്റ് സെന്റര്‍ പ്രയോജനപ്പെടും, ഇത്തരം സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നാമോരുരുത്തരും നമ്മുടേതായ സേവനവും സഹായവും നല്‍കണമെന്നും സാറ്റലൈറ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. ബിഎഡ് കോളേജിനോട് ചേര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നെടുങ്കണ്ടം സാറ്റലൈറ്റ് കേന്ദ്രത്തില്‍ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസിന്റെ (ഡി.എ.എസ്.പി) കീഴില്‍ ഫോറെക്‌സ് മാനേജ്‌മെന്റ് പി.ജി സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ്, എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ്, സൈബര്‍ ലോ, ഫിലിം കള്‍ച്ചര്‍ സൊസൈറ്റി, വാട്ടര്‍ ഹാര്‍വസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തും. കൂടാതെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ ബിസിനസ്സ്, അനലറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എന്നിവയില്‍ പിജി ഡിപ്ലോമ കോഴ്‌സുകളും, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ ഡിപ്ലോമ കോഴ്‌സും ബിസിനസ് ഡാറ്റാ അനാലിസിസ്സ് (ടാലി, എം.എസ് എക്‌സല്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ജൂണില്‍ ആരംഭിക്കും. ഫീസ് അടയ്ക്കാനും അപേക്ഷ നല്‍കാനുള്ള സൗകര്യവും സര്‍വകലാശാല വിവരങ്ങളും അറിയിപ്പുകളും സേവന കേന്ദ്രത്തില്‍ ലഭ്യമാകും. സാറ്റലൈറ്റ് സെന്റര്‍ യാഥാര്‍ത്ഥ്യമായതോടെ ഹൈറേഞ്ച് മേഖലയിലെ 25 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റിയില്‍ എത്താതെ തന്നെ നെടുങ്കണ്ടത്തെ സാറ്റലൈറ്റ് സെന്ററില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കും. യോഗത്തില്‍ മഹാത്മഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ് അധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി