മലപ്പുറം : വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ നാഷനല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി പഞ്ചായത്ത്തല പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്. വട്ടംകുളത്തിന്റെ മുഖഛായ തന്നെ മാറുന്ന സൗന്ദര്യവത്ക്കരണ പ്രവൃത്തിയാണിതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സൗന്ദര്യവത്ക്കരണത്തിന് അനുയോജ്യമായ രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്നും ഇതിനായി പഞ്ചായത്ത് കെട്ടിട ഉടമകളുമായി യോഗം നടത്തണമെന്നും സന്നദ്ധ സംഘടനകളും പദ്ധതിയുടെ ഭാഗമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയിലൂടെ 80 ലക്ഷം ചെലവഴിച്ചാണ് വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടക്കുന്നത്. മേലേ സ്‌കൂള്‍ മുതല്‍ താഴെ അങ്ങാടി വരെയാണ് പ്രവൃത്തികള്‍.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി