തൃശൂര്‍ : തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. ഒരു പരിശോധനഫലം കൂടി നെഗറ്റീവ് ആയാല്‍ രോഗം മാറിയതായി സ്ഥിരീകരിക്കാം. രണ്ട് പരിശോധന ഫലവും നെഗറ്റീവ് ആയി ലഭിച്ചാലും ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാകും വരെ രോഗി നിരീക്ഷണത്തില്‍ തുടരും. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7 പേര്‍ മാത്രമാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി