: ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടുപിടിക്കില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഒരുങ്ങിയെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയും പറഞ്ഞു. ദേശീയ പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരായ സമരത്തോടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് പിന്തുണ വര്‍ധിച്ചതായാണ് പാര്‍ട്ടി നേതാക്കളുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വളരെ ആക്രമമോത്സുകമായ പ്രചാരണമാകും നടത്തുകയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്മാന് കീര്‍ത്തി ആസാദ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഇലക്ഷന് കമ്മിറ്റി, ക്യാംപെയ്ന് കമ്മിറ്റി, മാനിഫെസ്റ്റോ കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റി, മീഡിയ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിങ്ങനെ 607 അം സമിതിയെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തിട്ടുള്ളത്. 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 11 ന് വോട്ടെണ്ണും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി