വാഷിങ്‌ടൺ :
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് വിജയത്തുടർച്ച ഉറപ്പാക്കാൻ റഷ്യ ഇടപെടുന്നതായി വെളിപ്പെടുത്തൽ. യുഎസ് കോൺഗ്രസിലെ പ്രതിനിധിസഭയുടെ രഹസ്യാന്വേഷണ സമിതി മുമ്പാകെ ദേശീയ രഹസ്യാന്വേഷണ(എൻഐ) വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെളിപ്പെടുത്തലിൽ ക്ഷുഭിതനായ ട്രംപ് എൻഐ ഡയറക്ടറുടെ(ഡിഎൻഐ) ചുമതല വഹിക്കുന്ന ജോസഫ് മഗ്വൈറിനെ പുറത്താക്കി.
2016ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ട്രംപിനെ ജയിപ്പിക്കാൻ റഷ്യ ഇടപെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിൽ ട്രംപ് രക്ഷപ്പെട്ടെങ്കിലും വിവരങ്ങൾ യുഎസ് കോൺഗ്രസിൽനിന്ന് മറച്ചുവച്ചു എന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ ഉപദേശകനും ഗ്രന്ഥകാരനുമായ റോജർ സ്‌റ്റോണിനെ കഴിഞ്ഞദിവസം ജഡ്‌ജി 40 മാസം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ട്രംപിന്റെ എതിർസ്ഥാനാർഥിയായിരുന്ന ഹിലരി ക്ലിന്റന് ദോഷകരമായ വിവരങ്ങൾ പുറത്തുവിട്ട വിക്കിലീക്‌സുമായി ഉണ്ടായിരുന്ന ബന്ധം മറച്ചുവച്ചതിനും ട്രംപിനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷ.
ട്രംപിനുവേണ്ടി വീണ്ടും റഷ്യ ഇടപെടുന്നതായി മഗ്വൈയറിന്റെ സഹായി ഷെൽബി പിയേഴ്‌സൺ 13ന് പ്രതിനിധിസഭാ രഹസ്യാന്വേഷണ സമിതി അംഗങ്ങളോട് പറഞ്ഞിരുന്നു. ഇത് ഡെമോക്രാറ്റുകൾ തനിക്കെതിരെ ആയുധമാക്കും എന്ന് പറഞ്ഞാണ് മഗ്വൈറിനെ നീക്കിയത്. മഗ്വൈറിനെ കഴിഞ്ഞയാഴ്‌ച തന്റെ ഓഫീസിൽ കണ്ടപ്പോൾ ട്രംപ് ശകാരിച്ചതായി യുഎസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആഗസ്‌തിൽ രാജിവച്ച ഡയറക്ടർ ഡാൻ കോട്‌സിന്റെ സ്ഥാനത്ത് മഗ്വൈറിനെ സ്ഥിരപ്പെടുത്താനിരിക്കെയാണ് പുതിയ വിവാദമുണ്ടായത്. 2016ൽ റഷ്യൻ ഇടപെടലുണ്ടായി എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിൽ ഉറച്ചുനിന്നാണ് കൊട്‌സ് അതിന്റെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞത്. സിഐഎ അടക്കം അമേരിക്കയുടെ 17 ചാര–രഹസ്യാന്വേഷണ ഏജൻസികളുടെ മേൽനോട്ടം ഡിഎൻഐക്കാണ്.
വരുന്ന തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി ആയേക്കാവുന്ന മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെ കേസിൽ കുടുക്കാൻ ഉക്രെയ്‌ൻ പ്രസിഡന്റിന് മേൽ സമ്മർദം ചെലുത്തിയതിന് ഇംപീച്ച്‌മെന്റ് നേരിട്ട ട്രംപ് സെനറ്റിൽ രക്ഷപ്പെട്ടതിന് പിന്നാലെ പലർക്കുമെതിരെ പ്രതികാരനടപടി സ്വീകരിച്ചിരുന്നു. യൂറോപ്യൻ യുണിയനിലെ സ്ഥാനപതിയെയും ദേശീയ സുരഷാ സഭയിലെ ഉന്നതനെയും മറ്റുമാണ് തനിക്കെതിരെ മൊഴി നൽകിയതിന് ട്രംപ് പുറത്താക്കിയത്.കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി