• admin

  • June 5 , 2021

വടക്കാങ്ങര : വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകളെ തിരിച്ചറിയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിനായി പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ സംഘടിപ്പിച്ച ട്രാക് ആന്റ് ട്രിഗ്ഗര്‍ പരിപാടിക്ക് മികച്ച പ്രതികരണം .ഓരോ ക്‌ളാസില്‍ നിന്നും നിരവധി കുട്ടികളാണ് വൈവിധ്യമാര്‍ന്ന പരിപാടികളവതരിപ്പിച്ചത്.കോവിഡ് സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ പ്‌ളാറ്റ് ഫോം പ്രയോജനപ്പെടുത്തി അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂടിച്ചേര്‍ന്നപ്പോള്‍ പരിപാടിയിൽ പങ്കെടുത്തവര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവമായി. പിഞ്ചു കുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ്, മോണോ ആക്ട്, പ്രസംഗങ്ങൾ തുടങ്ങിയവ പരിപാടിയുടെ മാറ്റു കൂട്ടി. വിദ്യാര്‍ഥികളുടെ വ്യക്തിത്വരൂപീകരണത്തില്‍ പാഠ്യേതര രംഗത്തിന് വമ്പിച്ച പ്രാധാന്യമുണ്ടെന്നും, പാഠ്യ പാഠ്യേതര രംഗങ്ങളെ സമന്വയിപ്പിച്ചും ഓരോന്നിന്റേയും പ്രാധാന്യം തിരിച്ചറിഞ്ഞും കൊണ്ടുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ടാലന്റ് പബ്ളിക് സ്‌ക്കൂള്‍ നടപ്പാക്കുന്നതെന്നും പരിപാടി ഉത്ഘാടനം ചെയ്തു ഡാംസാരിച്ച എഡ്യൂക്കേഷണ്‍ കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് ഹുസൈൻ കോയ തങ്ങൾ അഭിപ്രായപ്പെട്ടു. വിജയിക്കുക എന്നതിനപ്പുറം മല്‍സരിക്കുക, പങ്കെടുക്കുക എന്നീ കാര്യങ്ങളാണ് ഏറ്റവും പ്രധാന്യമെന്നും ട്രാക് ആന്റ് ട്രിഗ്ഗര്‍ നമ്മുടെ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുവാനും അവ വേണ്ട രൂപത്തില്‍ പ്രയോജനപ്പെടുത്തുവാനും സഹായകമാകുമെന്ന് ആശംസകൾ നിർവഹിച്ച സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു. നുസ്രത്തുൽ അനാം ട്രസ്റ്റ്‌ ചെയർമാൻ ശ്രീ. അനസ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു, പ്രിന്‍സിപ്പല്‍ ശ്രീമതി പി.വി. ഫര്‍സാന സ്വാഗതവും സി.സി. എ.കോര്‍ഡിനേറ്റര്‍ ശശികുമാര്‍ സോപാനത്ത് നന്ദിയും പറഞ്ഞു.