• admin

  • June 5 , 2021

കോട്ടയം : കൊറോണ് പ്രതിരോധം ഫലപ്രദമാവാൻ പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണെന്ന് തോമസ് ചാഴികാടൻ എം. പി. പറഞ്ഞു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ (KAPS) ആഭിമുഖ്യത്തിൽ സെന്റ് മർസെൽനാസ് എൽ. പി. സ്കൂൾ അങ്കണത്തിൽ നടന്ന കോട്ടയം ജില്ലാതല പരിസ്ഥിതി ദിനാചാരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. KAPS കോട്ടയം ചാപ്റ്റർ പ്രസിഡന്റ് മീര ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദിനാചരണ പ്രതിജ്ഞ KAPS ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗീസ് നൽകി. നഗരസഭ കൗൺസിലർ ടി.സി. റോയി മുഖ്യപ്രഭാഷണം നടത്തി. മർസെൽനാസ് എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ നോബിൾ SVM ദീനാചരണ സന്ദേശം നൽകി. KAPS ഭാരവാഹികളായ ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, സന്തോ ജോയി, രാജു ആലപ്പാട്ട്, തങ്കച്ചൻ വാലേൽ, മർസെൽനാസ് നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോണിയ SVM, പി.ടി.എ. പ്രസിഡന്റ് കലേഷ് രാജ്, സിസ്റ്റർ ഹർദ SJC, ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.