• admin

  • January 14 , 2020

തിരുവനന്തപുരം :

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കില്ല.

ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ജനുവരി 20ന് പരാതിയില്‍ വിശദമായ വാദം കേട്ട ശേഷം ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനം വ്യക്തമാക്കും. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടില ചിഹ്നത്തില്‍ വീണ്ടും അനിശ്ചിതത്വമുണ്ടായത്. ചിഹ്നത്തിന് പുറമേ ചെയര്‍മാന്‍ സ്ഥാനം, പാര്‍ട്ടിയിലെ അധികാരം തുടങ്ങിയ കാര്യങ്ങളില്‍ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗത്തിന് ഇപ്പോള്‍ തിരിച്ചടിയുണ്ടായത്.

Most Read

    • Districts

    • January 17 , 2020

    ആശുപത്രി സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനം

    • Politics

    • January 16 , 2020

    ‘ഒരാള്‍ക്ക് ഒരു പദവി’ യില്‍ തര്‍ക്കം, എംഎല്‍എ മാര്‍ക്കും പദവി നല്‍കണമെന്ന് ഐ ഗ്രൂപ്പ്, ഡല്‍ഹിയില്‍ ചര്‍ച്ച തുടരും

    • General

    • January 17 , 2020

    വിചാരണയ്ക്ക് സ്റ്റേയില്ല; ദൃശ്യങ്ങളുടെ പരിശോധനാ ഫലം വരുന്നത് വരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്നും സുപ്രീംകോടതി

    • Business

    • January 15 , 2020

    വിനോദത്തിനായി ഒരിടം; അടിമുടി മാറാന്‍ ഒരുങ്ങി അടിവാരം

    • World

    • January 4 , 2020

    ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

    • World

    • January 16 , 2020

    ട്രംപിനെ ഇംപീച്ച് ചെയ്യാനുളള തീരുമാനം സെനറ്റിന് വിട്ടു; കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പുറത്തേക്ക്