കൊല്ലം : കൊല്ലം : ജില്ലയ്ക്ക് സ്വന്തമായി ഇനിയൊരു തദ്ദേശ ഭാഷാപഠന കേന്ദ്രവും. ജില്ലാപഞ്ചായത്ത് ആസ്ഥാനത്താണ് തുടങ്ങിയത്. തമിഴ് , ഹിന്ദി ഭാഷകളിലാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തമിഴ് പഠിക്കുക എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷ പഠിക്കുക എന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നും കവി പറഞ്ഞു. വിവിധ ഭാഷകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പഠിക്കുന്നതിന് ഇവിടം പ്രയോജനകരമാകും. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് കേന്ദ്രത്തിനായി വിനിയോഗിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി അധ്യക്ഷയായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി