തിരുവനന്തപുരം : വിദേശത്തു നിന്നും ജില്ലയിലെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ താമസിപ്പിക്കാന്‍ കെയര്‍ ഹോമുകള്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. 5,000 പേരെ താമസിപ്പിക്കുന്നതിനുള്ള സജ്ജീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 50 ലധികം ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശവും സംരക്ഷണവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ സഹായം ഇക്കാര്യത്തില്‍ ലഭിക്കുന്നുണ്ട്. കൊറോണ പ്രതിരോധത്തിനായി 18 ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതി പരിഹാരത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചു. പക്ഷിപ്പനിയുടെ സാധ്യതകള്‍ നിരീക്ഷിക്കാന്‍ ആനിമല്‍ സര്‍വയലന്‍സ് ടീമിനെ നിയോഗിച്ചു. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ പരിശോധന ഏര്‍പ്പെടുത്തിയതായും കളക്ടര്‍ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി