• Lisha Mary

  • April 3 , 2020

ഇടുക്കി : ഇടുക്കിയിലെ കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ ആശുപത്രി വിട്ടു. അവസാനത്തെ പരിശോധനഫലവും നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. തന്റെ യാത്രയെ ജാഗ്രതക്കുറവായി പറഞ്ഞ മുഖ്യമന്ത്രിയോട് പരിഭവമില്ല. ഞാന്‍ അറിഞ്ഞോ അറിയാതെയോ സംഭവിച്ച അസുഖമാണ്. എന്റെ പെരുമാറ്റത്തില്‍ ജാഗ്രത കുറവുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തിനോട് മാപ്പുചോദിക്കുന്നു. ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ പറ്റി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞവരോടും തനിക്ക് പരിഭവമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്സുമാരും മികച്ച സേവനമാണ് തനിക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തിയ ശേഷം തനിക്ക് ഒരു രോഗം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് എന്റെ വിധിയാകാം. പതിനാല് ദിവസം റസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. അതനുസരിക്കും. പനിപിടിച്ച സമയത്ത് പള്ളിയിലല്ലാതെ മറ്റൊരിടത്തും പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി എന്തൊക്കെ സംഭവിച്ചാലും സാധാരണക്കാരന്റെ പ്രശ്നപരിഹാരത്തിനായി എത്രദൂരം വരെ വേണമെങ്കിലും യാത്ര തുടരും. എല്ലാവര്‍ക്കും ദൈവത്തിനും നന്ദിയെന്ന് അദ്ദേഹം ആശുപത്രി വിടുമ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.