കൽപ്പറ്റ : നിർമ്മാണമേഖലയിൽ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്ത ഐക്ക ട്രേഡ് എക്സ്പോ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ തുടങ്ങി. വയനാട്ടിലെ നിർമ്മാണങ്ങൾ പരിസ്ഥിതി സൗഹൃദമാകേണ്ട സമയം അതിക്രമിച്ചുവെന്ന് ടി. സിദ്ദീഖ് എം.എൽ.എ. ടൂറിസത്തെ കുടി പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം നിർമ്മാണമേഖലയെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കൽപ്പറ്റ നഗര സഭാ ചെയർമാൻ കെയം തൊടി മുജീബ് ഫ്ളവർ ഷോ യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐക്ക വയനാട് ജില്ലാ പ്രസിഡണ്ട് മുനീർ ആച്ചിക്കുളം അധ്യക്ഷത വഹിച്ചു. ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ , ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിലാണ് നടക്കുന്നത്. ഏപ്രിൽ 30 വരെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ നടക്കുന്നത്. മറ്റ് പരിപാടികളായ ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ്മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവ 26- മുതൽ മെയ് ഏഴ് വരെയും നടക്കും. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രദർശനം നടത്തുന്നത്. 2018. ൽ സ്ഥാപിതമായ ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷന് കീഴിൽ വയനാട്ടിലെ നിർമ്മാണ മേഖലയിലെ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉൽപ്പന്നങ്ങളും ഉയർന്ന ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്സ്പോ നടത്തുന്നത്. ഒപ്പം അവധിക്കാല ആഘോഷത്തിനുള്ള പുതിയ സ്ഥലങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ആർക്കിടെക്ചർ, കൺസ്ട്രക്ഷൻ, ഡിസൈൻ ആൻ്റ് ഡെക്കറേഷൻ, ബിൽഡിംഗ് മെറ്റീരിയൽസ്, ഫ്ളോറിംഗ് മെറ്റീരിയൽസ്, ഇൻറീരിയർ ആൻ്റ് എക്സ്റ്റീരിയർ മെറ്റീരിയൽസ്, ലാൻഡ്സ്കേപ്പ് മെറ്റീരിയലുകൾ, ഫർണ്ണിച്ചർ തുടങ്ങിയവയും ഫുഡ് കോർട്ട് ,കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ് മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവയും വിദ്യാഭ്യാസ മേഖലക്ക് മാത്രമായി എജു എക്സ്പോയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകൾ ഉണ്ട്. ദിവസേന കലാപരിപാടികളും ഉണ്ടാകും. ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിൻ്റെയും സമ്മേളനമായിരിക്കും ട്രേഡ് എക്സ്പോ . എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് പ്രവേശനം. .
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി