തൃശ്ശൂര്‍ : ജില്ലയില്‍ കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തില്‍ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ കല്ല്യാണ മണ്ഡപങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹാളുകള്‍ക്കും പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുന്നതിന് അടിയന്തര നോട്ടീസ് കൊടുക്കും. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. പൊതുപരിപാടികള്‍ നിര്‍ത്തി വെയ്ക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമായി പൊതുജനങ്ങള്‍ക്കും, ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണ നോട്ടീസ് കൊടുക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ദ്രുതഗതിയില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളെ ഉപയോഗപ്പെടുത്തുന്നതിനെ പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 76 പേരില്‍ രണ്ട് പേരെ വീടുകളിലേക്ക് വിട്ടയച്ചു. അതില്‍ 73 ലോ റിസ്‌ക് കേസുകളും ഒരു ഹൈ റിസ്‌ക് കേസുമാണുള്ളത്. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ പത്മിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി മനോഹരന്‍, പഞ്ചായത്ത് സെക്രട്ടറി മിനി സി എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മഹേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജ്യോല്‍സ്‌ന സദാനന്തന്‍, വാര്‍ഡ് മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി