• Lisha Mary

  • April 1 , 2020

: വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമായി വരുന്ന സമയമാണ് ഗര്‍ഭകാലം. ഇത്തരം അവസരങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഗര്‍ഭിണികള്‍ക്ക് കൃത്യമായ ധാരണയുണ്ടാകും. ഡോക്ടര്‍മാരുടെ വ്യക്തമായ നിര്‍ദേശവും സമയാസമയങ്ങളിലുളള വൈദ്യ പരിശോധനാ സമയങ്ങളില്‍ ലഭ്യമാണ് താനും. എന്നാല്‍ ഈ കൊറോണ കാലത്ത് കൃത്യമായ വൈദ്യ പരിശോധനയ്ക്കും മറ്റും ഗര്‍ഭിണികള്‍ക്കും സാധിച്ചെന്ന് വരില്ല. ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം ഗര്‍ഭകാലത്തു കഴിക്കേണ്ട മരുന്നുകളും നടത്തേണ്ട പരിശോധനകളും മുടക്കരുതെങ്കിലും അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ അശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച് വൈദ്യോപദേശം തേടുന്നതിനുളള സാഹചര്യം ഉണ്ടെങ്കില്‍ അതാണ് ഉത്തമം. ആശുപത്രിയില്‍ പോകേണ്ട സാഹചര്യം വരികയാണെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു മാത്രം പോകുക. സന്ദര്‍ശകരെ ഒഴിവാക്കുകയും ഗര്‍ഭകാലത്തെ ചടങ്ങുകള്‍ തത്കാലം മാറ്റിവയ്ക്കുകയും ആവാം. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തരുത്. പനി, ചുമ ഉള്ളവരില്‍ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്കില്‍ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയോ ദിശ ഹെല്‍പ്പ് ലൈനില്‍ (1056) വിളിക്കുകയോ ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സാമൂഹ്യ അകലം പാലിയ്ക്കലാണ് ഏറ്റവും പ്രധാനമായ പ്രതിരോധ മാര്‍ഗ്ഗം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മറക്കരുത്. സ്ത്രീ രോഗ സംബന്ധിയായ സംശയ നിവാരണങ്ങള്‍ക്ക് വിളിക്കാം: ഡോ. ശിവകുമാരി - 9497622682, ഡോ. സിദ്ധി - 9495148480, ഡോ. സിമി ദിവാന്‍ - 9895066994, ഡോ. ഈന - 8606802747, ഡോ. ബിന്ദു. പി.എസ് - 9447749093, ഡോ. രോഷ്നി - 7012311393, ഡോ. ബിനി കെ.ബി - 9895822936, ഡോ. പ്രബിഷ എം - 9447721344, ഡോ. അപര്‍ണ്ണ - 8281928963, ഡോ. ടിന്റു - 9446094412. ഗര്‍ഭകാലം സന്തോഷകരമാക്കുന്നതിന് പ്രതിരോധം ഉറപ്പാക്കാം, അതിജീവനത്തിനായി നമുക്കൊരുമിക്കാം.