• admin

  • January 19 , 2020

കോഴിക്കോട് :

കോഴിക്കോട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിക്കും. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഓട്ടോ തൊഴിലാളികൾ പണി മുടക്കുന്നത്.