കോഴിക്കോടിന്റെ ഖൽബിൽ കൂറ്റൻ മണൽഹൃദയം; ആസ്റ്റർ മിംസിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്

കോഴിക്കോടിന്റെ ഖൽബിൽ കൂറ്റൻ മണൽഹൃദയം; ആസ്റ്റർ മിംസിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്

കോഴിക്കോട് : ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നിർമ്മിച്ച 30 അടി നീളവും 30 അടി വീതിയുമുള്ള മനുഷ്യഹൃദയത്തിന്റെ മണൽശിൽപ്പത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം.പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷാണ് ശിൽപ്പം ഒരുക്കിയത്.ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ.ഗോപിനാഥ് മാമ്പള്ളിക്കളം റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഹൃദയദിനാചരണത്തിന്റെ ഭാഗമായി നടന്ന വാക്കത്തോണിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ഉറപ്പാക്കുന്നതിനുള്ള ‘ഹാർട്ട് ടു ഹാർട്ട് കെയർ’ ക്യാമ്പയിനും ചടങ്ങിൽ പ്രഖ്യാപിച്ചു. ഓരോ വ്യക്തിയുടെയും 10,000 ചുവടുകൾക്ക് പകരമായി നിശ്ചിത തുക മാറ്റിവെച്ച് കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വർഷം ക്യാമ്പയിനിലൂടെ 36 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തിയതായി ആസ്റ്റർ മിംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *