കോട്ടയം : കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ നില ആശങ്കയില്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിയുടെ മാതാപിതാക്കളാണ് ഇരുവരും. മാതാവിന് 89 ഉം പിതാവിന് 96 ഉം വയസുണ്ട്. മാതാവിന് പ്രമേഹരോഗവും പിതാവിന് ഹൃദ്രോഗവും ഉണ്ട്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ മകനും മരുമകളും കോട്ടയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ കുട്ടിയുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ചെങ്കളത്ത് ഇവര്‍ ആദ്യം സന്ദര്‍ശിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ വ്യക്തികളില്‍ ഒരാളാണ് ഡോക്ടര്‍. ചെങ്കളത്തുള്ള മൊത്തം 28 പേരാണ് ഇറ്റലിയില്‍ നിന്നുള്ള ദമ്പതികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയത്. ഈ 28 പേരോടും വീട്ടില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 29നാണ് കുടുംബം കേരളത്തിലെത്തിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി