തിരുവനന്തപുരം : തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഹൈക്കോടതി, സുപ്രീം കോടതി, കീഴ്ക്കോടതികള്‍ ട്രിബ്യൂണലുകള്‍ എന്നിവിടങ്ങളില്‍ ഫയല്‍ ചെയ്യപ്പെടുന്നവയില്‍ വിധി പ്രസ്താവിച്ച കേസുകളില്‍ ഇവ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകരുതെന്ന് ധനകാര്യവകുപ്പ് നിര്‍ദേശിച്ചു. വിധി സമയബന്ധിതമായി നടപ്പാക്കാത്തതുവഴി സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ ബാധ്യതയായി നിശ്ചയിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോടതിവിധികള്‍ സമയബന്ധിതമായി നടപ്പാക്കാതെയോ, അപ്പീല്‍ ഫയല്‍ ചെയ്യാതെയോ വരുന്നതുമൂലം കോടതി അലക്ഷ്യ നടപടി ഉണ്ടാകുകയോ, സര്‍ക്കാര്‍ ഭാഗം കോടതി മുമ്പാകെ അവതരിപ്പിക്കുന്നതിന് അവസരം നിഷേധിക്കപ്പെടുകയോ, വിധി നടപ്പാക്കാന്‍ നിര്‍ബന്ധിതമാകുകയോ ചെയ്യുന്നത് വഴിയുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ബാധ്യതയായി നിശ്ചയിക്കും. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് എല്ലാ വകുപ്പ് മേധാവികളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ഓഡിറ്റ്, ഇന്‍സ്പെക്ഷന്‍ ടീമുകള്‍ ശ്രദ്ധ പതിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. (ജി.ഒ (പി) നം. 144/2019/ഫിന്‍).
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി