• admin

  • February 27 , 2020

:

രാജ്യാന്തരതലത്തിൽ കൊറോണ വൈറസ് (കോവിഡ്–19) ഭീഷണി ശക്തമായതോടെ കർശന നിയന്ത്രണങ്ങളുമായി വിമാന കമ്പനികൾ. കൊറോണ വൈറസ് പടരുന്നത് ഏറ്റവും രൂക്ഷമായ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിവിധ രാജ്യങ്ങളും കമ്പനികളും വെട്ടിക്കുറയ്ക്കുകയാണ്. ടിക്കറ്റ് മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള അധിക ഫീസും ചില കമ്പനികൾ ഒഴിവാക്കിത്തുടങ്ങി. യാത്ര ചെയ്യാൻ ആളില്ലാതെ വന്നതോടെ സർവീസുകളും വെട്ടിക്കുറയ്ക്കുന്നു. 

ഹോങ്കോങ് ആസ്ഥാനമായുള്ള കാത്തായ് പസിഫിക് എയർവേസ് 27,000 ജീവനക്കാരോട് മൂന്നാഴ്ചത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. വിവിധ രാജ്യങ്ങളും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിമാനസർവീസുകൾ റദ്ദാക്കാൻ നിർദേശിച്ചുകഴിഞ്ഞു. അതിർത്തി കടന്ന് വൈറസ് എത്താതിരിക്കാൻ നിരീക്ഷണവും ശക്തം. അതിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 50 ആയി. ക്രൊയേഷ്യ, പാക്കിസ്ഥാൻ, ഓസ്ട്രിയ, നോര്‍വെ, അൾജീരിയ, ജോർജിയ, ഡെന്മാർക്ക്, നോർത്ത് മാസിഡോണിയ, സ്വിറ്റ്‌സർലൻഡ്, ബ്രസീൽ, റുമാനിയ, എസ്തോണിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.