• Lisha Mary

  • April 6 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് മഹാമാരി സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റുവും വലിയ അടിയന്തരാവസ്ഥയെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഈ സാഹചര്യത്തില്‍ ദരിദ്രര്‍ക്കുള്ള വേണ്ടി പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും മറ്റു പ്രാധാന്യം കുറഞ്ഞ ചെലവുകള്‍ വെട്ടികുറക്കുകയോ കാലതാമസം വരുത്തുകയോ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോഗിലൂടെയാണ് രഘുറാം രാജന്റെ പ്രതികരണം. 'സര്‍ക്കാരിന്റെ വിഭവങ്ങള്‍ വലിയ പ്രയാസത്തിലാണെങ്കിലും പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യേണ്ടത് ഒരു ശരിയായ കാര്യമാണ്. യുഎസിനേയും യൂറോപ്പിനേയും പോലെയല്ല, റേറ്റിങുകള്‍ വെട്ടിക്കുറക്കുമെന്ന് ഭയപ്പെടാതെ ജിഡിപിയുടെ 10 ശതമാനം ഇതിനായി ചെലവഴിക്കാന്‍ സാധിക്കും. വലിയ ധനകമ്മിയുമായി നമ്മള്‍ ഇതിനകം തന്നെ പ്രതിസന്ധിയിലേക്ക് കടന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ ചെലവഴിക്കേണ്ടി വരും' അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ശമ്പളമില്ലാത്തവരായ മധ്യവര്‍ഗത്തിനും കൂടുതല്‍കാലം ജോലിതടയപ്പെട്ടാലും അതിജീവിക്കാനാകുമെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. പൊതു, എന്‍ജിഒകളുമായി ബന്ധപ്പെട്ട് ഭക്ഷണം, ആരോഗ്യം പാര്‍പ്പിടം എന്നിവ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്വകാര്യപങ്കാളിത്തവും കുടുംബങ്ങള്‍ക്ക് നേരിട്ട് കൈമാറുന്നതിനും അടുത്ത കുറച്ച് മാസങ്ങളില്‍ അനുമതി നല്‍കണം' രഘുറാം രാജന്‍ പറഞ്ഞു. നമ്മള്‍ അങ്ങനെ ചെയ്യാത്തതിന്റെ പരിണിതഫലം ഇതിനോടകം അനുഭവിച്ചു. അതിന്റെ ഭാഗമാണ് കുടിയേറ്റ തൊഴിലാളികളുടെ നീക്കമുണ്ടായത്.പിടിച്ച് നില്‍ക്കാന്‍ ഒരു മാര്‍ഗവുമില്ലാതെയാകുമ്പോള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജോലിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2008-09ലെ ആഗോള സാമ്പത്തിക പ്രതിസന്ധി വന്‍ ഡിമാന്‍ഡ് സൃഷ്ടിച്ചെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് ജോലിക്ക് പോകാമായിരുന്നു. കമ്പനികള്‍ക്ക് വളര്‍ച്ചയുടെ വര്‍ഷങ്ങളായിരുന്നു. സാമ്പദ്വ്യവസ്ഥ മികച്ചതുമായിരുന്നു. ആരോഗ്യത്തോടെയുള്ളതായിരുന്നു സര്‍ക്കാരിന്റെ ധനസ്ഥിതി. കൊറോണ മഹാമാരിക്കെതിരെ പോരാടുന്ന ഘട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും ശരിയായ രീതിയിലല്ല. എന്നാലും നിരാശപ്പെടേണ്ടതില്ല. ശരിയായ തീരുമാനങ്ങളും മുന്‍ഗണനകളോടെയും ഇന്ത്യക്ക് വൈറസിനെ തോല്‍പ്പിക്കാന്‍ സാധിക്കും. കൂടുതല്‍കാലം രാജ്യം അടച്ചിടുക എന്നത് ബുദ്ധിമുട്ടായിരിക്കും. വൈറസ് ബാധ കുറഞ്ഞ പ്രദേശങ്ങളില്‍ മുന്‍കരുതലുകളോടെ ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.