• admin

  • February 2 , 2020

തിരുവനന്തപുരം : കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനും വിദ്യാര്‍ത്ഥികളില്‍ വ്യക്തവും കൃത്യവുമായ അവബോധം നല്‍കുന്നതിനുമായി ആരോഗ്യവകുപ്പ് ബോധവല്‍ക്കരണ വീഡിയോ തയ്യാറാക്കി. വീഡിയോ നാളെ ഉച്ചകഴിഞ്ഞ് 2 മണി, വൈകിട്ട് 3 മണി, 4 മണി എന്നിങ്ങനെ മൂന്നു തവണകളിലായി സംപ്രേഷണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. വിക്ടേഴ്‌സ് ചാനലിലൂടെയും https://victers.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയും ഈ വീഡിയോ ലഭ്യമാകും.