വാഷിങ്ടണ്‍ :
കൊറോണ വൈറസ് വ്യാപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയുയര്‍ത്തി യുഎസ്. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തു വിട്ടത്. ചൈനയെ പോലെ തന്നെ ജനസാന്ദ്രത കൂടിയ രാജ്യമായതിനാല്‍ വൈറസ് ബാധയുടെ വ്യാപനം ഗുരുതരമാവാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇറാനിലെ നിലവിലെ സ്ഥിതിയിലും യുഎസ് ആശങ്ക വ്യക്തമാക്കി. ഇറാനിലെ ആരോഗ്യ സഹമന്ത്രിക്കുള്‍പ്പെടെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൊറോണ ബാധ സംബന്ധിച്ച കൂടുതല്‍ വിവരം ഇറാന്‍ പുറത്തുവിടാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പറഞ്ഞു. വൈറസ് പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ഇറാനില്‍ കുറവാണെന്നത് സ്ഥിതി മോശമാക്കാനിടയുണ്ടെന്ന് മൈക്ക് കൂട്ടിച്ചേര്‍ത്തു.
കൊറോണ പോലെയുള്ള വൈറസ് വ്യാപനത്തെ ചെറുക്കാനാവശ്യമായ കാര്യശേഷി വികസ്വരരാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ക്കില്ലാത്തത് രോഗബാധ ആഗോളതലത്തില്‍ കൂടുതലായി വ്യാപിക്കാനിടയാക്കുമെന്നും വൈറസ് ബാധ കാര്യക്ഷമമായി തടയാനാവില്ലെന്നും യുഎസ് പറയുന്നു. നിരവധി രഹസ്യ ഏജന്‍സികളാണ് യുഎസിന് വേണ്ടി കൊറോണ ബാധയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദേശീയ സുരക്ഷയേയും സാമ്പത്തിക സ്ഥിതിയേയും ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ മുഴുവന്‍നേര നിരീക്ഷണമാണ് യുഎസിന്റെ രഹസ്യഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കൊറോണ ബാധയെ കുറിച്ചും രോഗപ്രതിരോധത്തിനായും നിര്‍മാര്‍ജനത്തിനായും സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചും കൃത്യമായ നിരീക്ഷണത്തിനാണ് ഏജന്‍സികളെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പോലെയുള്ള ആരോഗ്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നിരീക്ഷണവിവരങ്ങള്‍ കൈമാറുന്നതിലൂടെ വൈറസ് പ്രതിരോധത്തിനുള്ള കൃത്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി