: ലോകത്തെ ഭീതിയാഴ്ത്തി കൊറോണ വൈറസ് ബാധ പടരുന്നു. കൊവിഡ് 19 ( കൊറോണ) ബാധിച്ച് മരിച്ചവരുടെ എണ്ണം 5819 ആയി. 130 ഓളം രാജ്യങ്ങളിലായി 1,56,098 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും വൈറസ് മരണം ഇരട്ടിയോളമായിട്ടുണ്ട്. ബ്രിട്ടനില്‍ ഒരു ദിവസം കൊണ്ട് മരിച്ചത് പതിനൊന്നു പേരാണ്. സ്പെയിനില്‍ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചത് 1500 പേര്‍ക്കാണ്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ അതിവേഗം പടരുന്നത് കണക്കിലെടുത്ത് ഇറ്റലിക്ക് പിന്നാലെ സ്പെയിനും ഫ്രാന്‍സും പൊതു അവധി പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ മേഖലയും അനിശ്ചിത കാലത്തേക്ക് അടച്ചു. പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. രാജ്യത്ത് എത്തുന്ന എല്ലാവരും സ്വമേധയാ 16 ദിവസം ഐസോലേഷനില്‍ കഴിയണമെന്ന് ന്യൂസിലന്‍ഡും പ്രഖ്യാപിച്ചു. ഇറ്റലി അടക്കം യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ ബാധ രൂക്ഷമാണ്. ഇറ്റലിയില്‍ കഴിഞ്ഞദിവസം 76 പേരാണ് മരിച്ചത്. ലൊംബാര്‍ഡി പ്രവിശ്യയിലാണ് കൊറോണ മാരകദുരിതം വിതച്ചത്. ഇവിടെ മരണം 966 ആയി. ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1441 ആയി. രോഗബാധിതരുടെ എണ്ണം 21,157 ആയി ഉയര്‍ന്നു. ഇറാനില്‍ മരണം 611 ആയി. 97 പുതിയ കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 12,729 പേര്‍ക്ക് കൊറോണ ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതായി ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി