• Lisha Mary

  • March 16 , 2020

മനാമ : ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന 65 കാരിയാണ് മരിച്ചത്. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരായിരുന്ന 17 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 15 ബഹ്റൈന്‍ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്‍മാരുമാണ് ഇന്ന് ആശുപത്രി വിട്ടത്. 189 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെയായി 77 പേര്‍ രോഗമുക്തരായി. രോഗം പടരുന്നത് തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ബഹ്റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.