ആലപ്പുഴ : ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കൊറോണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംബന്ധമായ കാര്യങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ലാസ്സ് നല്‍കിയത്. പ്രാഥമിക ശുചിത്വ ശീലങ്ങളാണ് പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തേണ്ടതെന്നു ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. പ്രാഥമിക ശുചിത്വ ബോധത്തില്‍ തന്നെ കൈ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചു മറക്കുക എന്നിവയാണ് ഏറ്റവും പ്രാധാന്യമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. അടിക്കടി പുതിയ രോഗങ്ങള്‍ ഉണ്ടാവുകയും ലോകത്ത് എവിടെ ഉണ്ടായാലും അത് കേരളത്തെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യമേറുന്നത്. ആധുനിക സമൂഹം, രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ രോഗ പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കൊറോണ ഭയപ്പെടേണ്ട വൈറസ് രോഗമല്ലെങ്കിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലാണ് ഇത് സങ്കീര്‍ണത സൃഷ്ട്ടിക്കുന്നതെന്നും ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. ഒരു മീറ്ററിനുള്ളില്‍ അടുത്ത ഇടപെടല്‍ നടത്തുന്നവരില്‍ മാത്രമേ രോഗം പകരൂ. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിലൂടെ വൈറസ് നിഷ്‌ക്രിയമാകുന്നത് ആശ്വാസം പകരുന്ന കാര്യമാണ്. പ്രാഥമിക ശുചിത്വ ബോധവും മറ്റും നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറ്റണമെന്നും ഡോ. സൈറു ഫിലിപ്പ് പറഞ്ഞു ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ക്ലാസില്‍ മാധ്യമ പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി