• admin

  • February 8 , 2020

വയനാട് : ജില്ലയില്‍ 11 പേര്‍ കൂടി പുതുതായി കൊറോണ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 70 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. തായ്ലന്റ് 7 പേര്‍ ,കോലാലംപൂര്‍ 1 ,യു.എ.ഇ 3 എന്നിങ്ങനെയാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കണക്ക്. റിസോര്‍ട്ടില്‍ വരുന്ന ചൈനീസ് സഞ്ചാരികളെ നിര്‍ബന്ധമായും ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിന് വിധേയമാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ആവര്‍ത്തിച്ചു. ജില്ലയില്‍ ആര്‍ക്കും അവര്‍ക്ക് യാത്രാ വിലക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.