• admin

  • February 4 , 2020

വയനാട് : കൊറോണ വൈറസ് ബാധ മുന്‍കരുതലകള്‍ക്കായി ജില്ലാ ദുരന്ത നിവാരണ സമിതിയിറക്കിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഡി.ഡി.എം.എ ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ കര്‍ശനമായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ടുറിസ്റ്റുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ വീഴ്ച കൂടാതെ അധികൃതരെ അറിയിക്കണം. വിദേശ രാജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ പൊലീസിനെയോ ആരോഗ്യ കേന്ദ്രങ്ങളെയോ അറിയിക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും വിവരം അറിയിക്കാം എന്നും കളക്ടര്‍ അറിയിച്ചു.