ന്യൂഡല്‍ഹി : ഞായറാഴ്ച ആരംഭിക്കാനിരുന്ന ആര്‍എസ്എസിന്റെ വാര്‍ഷിക യോഗം അഖില ഭാരതീയ പ്രതിനിധിസഭ റദ്ദാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 15 മുതല്‍ 17 വരെ ബെംഗളൂരുവിലാണ് യോഗം സംഘടിപ്പിച്ചിരുന്നത്. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി ബിജെപിയടക്കം ആര്‍.എസ്.എസിന്റെ എല്ലാ പോഷക സംഘടനകളേയും ഉള്‍പ്പെടുത്തിയുള്ളതാണ് അഖില ഭാരതീയ പ്രതിനിധിസഭ.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി