• Lisha Mary

 • March 23 , 2020

: കൊറോണ കാലത്ത് സ്‌കൂളുകളും മറ്റും നേരത്തെ അടച്ചതിനാല്‍ നമ്മുടെ കുട്ടികള്‍ വീട്ടില്‍ തന്നെയുണ്ട്. ഒരിടത്ത് അടച്ചിരിക്കാന്‍ ഒട്ടും താത്പര്യം ഇല്ലാത്ത കൂട്ടരാണ് നമ്മുടെ കുഞ്ഞുമക്കള്‍. ശാരീരികവും മാനസികവുമായ വിനോദങ്ങള്‍ നല്‍കി അവരെ ഊര്‍ജ്ജസ്വലരാക്കുന്നതിനൊപ്പം പാലിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ചും ബോധവന്മാരാക്കേണ്ടതാണ്. ഈ കൊറോണ കാലത്ത് കുട്ടികളുടെ കരുതല്‍ എങ്ങനെയൊക്കെയാകാം

 1. അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവുകള്‍, കുട്ടികളുടെ പ്രായത്തിനനുസരിച്ച്, വ്യക്തമായി   പറഞ്ഞ് കൊടുക്കുക.
 2. വിവരങ്ങള്‍ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നാണെന്ന് ഉറപ്പ് വരുത്തുക.
 3. കുട്ടികള്‍ എന്താണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക.
 4. തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് ആത്മവിശ്വാസം വളര്‍ത്തുക.
 5. അല്‍പം വലിയ കുട്ടികളാണെങ്കില്‍, അവരെ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുവാന്‍ പഠിപ്പിക്കുക.
       കുട്ടികള്‍ക്കും ഭീതിയുണ്ടാകാം.മാനസികമായ പിന്തുണ നല്‍കുക.
 1. മുതിര്‍ന്ന കുട്ടികളെ കൊണ്ട് ചെറിയ കുട്ടികള്‍ക്ക് കാര്യങ്ങള് മനസ്സിലാക്കി കൊടുക്കുക. ഇത് ഭയം കുറയ്ക്കുവാനും ഉത്തരവാദിത്വം കൂട്ടുവാനും സഹായിക്കും.
 2. സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടത്തില്‍ ചാടിക്കാതിരിക്കുവാനും കുട്ടികളെ പഠിപ്പിക്കുക.
 3. കൈ കഴുകുവാന്‍ (വെള്ളവും സോപ്പും ഉപയോഗിച്ച്, എല്ലാ ക്രമങ്ങളും പാലിച്ച്, 20 sec എങ്കിലും നീണ്ട് നില്‍ക്കുന്ന രീതിയില്‍) പഠിപ്പിക്കുക.
 4. വെള്ളവും സോപ്പും ഇല്ലാത്ത അവസരങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുവാനും പറഞ്ഞ് കൊടുക്കുക.
 5. തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈമുട്ടിലേക്കോ കുപ്പായക്കയ്യിലേക്കോ ചെയ്യുവാനോ തൂവാല ഉപയോഗിക്കുവാനോ നിഷ്‌കര്‍ഷിക്കുക.
 6. മറ്റുള്ളവരുമായി സുരക്ഷിതമായ അകലം പാലിക്കുവാന്‍ പഠിപ്പിക്കുക.
 7. തൂവാലകള്‍, പാത്രങ്ങള്‍, കുപ്പികള്‍, ഗ്ലാസ്സുകള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുവാന്‍ പറഞ്ഞ് കൊടുക്കുക.
 8. സ്‌നേഹവും കരുതലും അല്‍പം കൂടുതലായി പങ്കിടേണ്ട സമയം കൂടിയാണെന്ന് മനസ്സിലാക്കി കൊടുക്കുക.
 9. അവധി നല്‍കിയത് കറങ്ങി നടക്കുവാനല്ല, വീട്ടില്‍ ഇരിക്കുവാനാണ്.
 10. കഴിയുന്നത്ര വീടുകളില്‍ തന്നെ സുരക്ഷിതരായി ഇരിക്കുക.
 11. ആരോഗ്യകരമായ ചിട്ട നിശ്ചയിക്കുക, നടപ്പില്‍ വരുത്തുക.
 12. പൊതു സ്ഥലങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ കളികളില്‍ ഏര്‍പ്പെടാം.
 13. പുതിയ ഹോബികള്‍ കണ്ടെത്താം. പുസ്തക വായന, അടുക്കളത്തോട്ടം, ഓണ്‍ലൈന്‍   കോഴ്‌സുകള്‍   (ഉദാ: പുതിയ ഒരു ഭാഷ പഠിക്കാം.)
 14. വീട്ടിലെ ജോലികളില്‍ പങ്കെടുപ്പിക്കുക. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പുപയോഗിച്ചു ശരിയായ രീതിയില്‍ കഴുകാന്‍ നിഷ്‌കര്‍ഷിക്കുക.
 15. വേനല്‍ക്കാലത്ത് സാധാരണ കണ്ടുവരാറുള്ള മറ്റു രോഗങ്ങള്‍ക്കെതിരെയും കരുതല്‍ വേണം.
 16. മുതിര്‍ന്നവര്‍ വീട്ടിലുണ്ടെങ്കില്‍ കുട്ടികളുടെ കൂടെ സമയം ചെലവിടുക, അവരുടെ കളികളിലും കാര്യങ്ങളിലും പങ്കാളികളാവുക.
 17. കുട്ടികളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാനുള്ള സാധ്യത കുറവാണെങ്കിലും, അവര്‍ വഴി ഈ അസുഖം പ്രായമായ അപ്പൂപ്പനും അമ്മൂമ്മക്കും പകര്‍ന്ന് കിട്ടിയാലുള്ള അപകടം വളരെ വലുതായിരിക്കും. അതിനാല്‍ അത്തരം ഒരു സാഹചര്യം ഒഴിവാക്കുക. അനാവശ്യ യാത്രകള്‍ എന്തായാലും ഒഴിവാക്കുക.
 18. അസുഖം തോന്നിയാല്‍ തുറന്ന് പറയുവാന്‍ പ്രോത്സാഹിപ്പിക്കുക.
 19. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.
 20. നൂതന ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ പരമാവധി ഉപയോഗിക്കുക.
 21. എല്ലാ ജലദോഷപ്പനികളും ഭയപ്പെടേണ്ടവയല്ല.
 22. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവ ഒരുമിച്ച് വന്നാല്‍ എന്തായാലും ആശുപത്രിയില്‍ പോവുക.
 23. പ്രതിരോധ കുത്തിവെപ്പുകള്‍, പ്രത്യേകിച്ച് ഒരു വയസ്സ് വരെ നല്‍കുന്നവ, നിഷ്‌കര്‍ഷിച്ചിരിക്കുന്ന സമയത്ത് തന്നെ നല്‍കുക.
 24. Lock down നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഏറ്റവും അടുത്ത അവസരത്തില്‍ നല്‍കുക.
 25. ക്വാറന്റീനില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ ക്വാറന്റീന്‍ പരിധി കഴിയും വരെ നീട്ടി വെക്കുന്നതാണ് ഉചിതം.കു
 26. ത്തിവെപ്പിനായി കാത്തിരിക്കുന്ന സ്ഥലത്തും, എടുക്കുന്ന സ്ഥലത്തും, അതിന് ശേഷം observation ആയി ഇരിക്കുന്ന സ്ഥലത്തും വ്യക്തി ശുചിത്വം പാലിക്കുവാനും, തിരക്ക് ഒഴിവാക്കുവാനും, സുരക്ഷിതമായ അകലം പാലിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ഇതിനായി വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യണം. പ്രതിരോധ കുത്തിവെപ്പുകള്‍ക്കായി വരുന്ന കുട്ടികള്‍ക്ക് അസുഖമുള്ള കുട്ടികളുമായി സമ്പര്‍ക്കം ഇല്ലാത്ത സ്ഥലം, തിരക്ക് കുറക്കുവാനായി ടോക്കണ്‍ സംവിധാനം മുതലായവ ഒരുക്കാന്‍ ശ്രമിക്കുക.
സ്‌കൂളുകള്‍ തുറന്നാലും കരുതല്‍ തുടരണം.
 1. സ്‌കൂളുകളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
 2. ആവശ്യത്തിന് ശുചിമുറികളും കൈ കഴുകുവനുള്ള സൗകര്യങ്ങളും ഉറപ്പാക്കണം.
 3. സുഖമില്ലാത്ത കുട്ടികളെയും അധ്യാപകരെയും വീട്ടിലിക്കുവാന്‍ പ്രോത്സാഹിപ്പിക്കണം. (Full attendance award ഒഴിവാക്കാം).
 4. സ്‌കൂളുകള്‍ വൃത്തിയാക്കുവാന്‍ നയം രൂപീകരിക്കണം.
 5. ഒരു ആരോഗ്യനയം എഴുതി തയ്യാറാക്കാണം. പിന്തുടരണം.
 6. അസുഖങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകള്‍ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാകണം. അത് പോലെ തന്നെ മഹാമാരികളും ലോകം അവയെ നേരിട്ട ചരിത്രവും.
കൈക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാം. 1
 1.  അവരുടെ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക.
 2. ഉമ്മ വയ്ക്കുന്നത് ഒഴിവാക്കുക.
 3. കാണുന്നവരെല്ലാം കൈമാറി എടുക്കുന്നത് വാവകളെ പ്രശ്‌നത്തിലാക്കും.
 4. ശിശുക്കളെ പരിചരിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകണം.
 5. മുലയൂട്ടുന്ന അമ്മക്കു Covid 19 സ്ഥിരീകരിച്ചാല്‍ തന്നെയും കുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റേണ്ട ആവശ്യമില്ല. മുലയൂട്ടല്‍ തുടരുകയും ആവാം. മാസ്‌ക് ഉപയോഗിക്കുവാനും കൈകള്‍ ഇടക്കിടെ കഴുകുവാനും ശ്രദ്ധിക്കുക.
Based on WHO guidelines.. എഴുതിയത് ഡോ പുരുഷോത്തമന്‍, ഡോ: തോമസ് രഞ്ജിത്, ഡോ: പല്ലവി ഗോപിനാഥന്‍