• admin

  • February 1 , 2020

കൊട്ടാരക്കര : താലൂക്കാശുപത്രിയില്‍ കീമോതെറാപ്പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പി അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച യൂണിറ്റില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് പരിശീലനം നേടിയ ഡോക്ടറുടെയും മൂന്ന് നേഴ്‌സുമാരുടെയും സേവനം ലഭ്യമാണ്. എട്ടു കിടക്കകളാണ് യൂണിറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബി ശ്യാമളയമ്മ അധ്യക്ഷയായി.