• admin

  • February 1 , 2020

ന്യൂഡല്‍ഹി :

തരിശു ഭൂമിയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഗ്രിഡിലേക്കു വൈദ്യുതി നല്‍കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ ഇരുപതു ലക്ഷം സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

ഭൂമി പാട്ടത്തിനു നല്‍കുന്നതിനും കാര്‍ഷിക വിപണനത്തിനും കരാര്‍ കൃഷിക്കുമായി മൂന്നു കേന്ദ്ര നിയമങ്ങള്‍ അനുസരിച്ചുള്ള നടപടികളെടുക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രി ആവശ്യപ്പെട്ടു.

വളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് കര്‍ഷകര്‍ക്കു സഹായം നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. രാസ വളത്തിന്റെ ഉപയോഗം സന്തുലിതമാക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ കൃഷിയില്‍ കൊണ്ടുവരാനാവും. ശരിയായ വളവും കുറഞ്ഞ വെള്ളവു മാത്രം ഉപയോഗിച്ച് കൃഷി നടത്താന്‍ കര്‍ഷകരെ സഹായിക്കും. 

വരള്‍ച്ച നേരിടുന്ന നൂറു ജില്ലകള്‍ക്ക് ആശ്വാസമേകാന്‍ സമഗ്രമായ പദ്ധതിയും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.