• admin

  • January 21 , 2020

: തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ ഗവര്‍ണര്‍ പി.സദാശിവം. കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടന ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്ന് പി.സദാശിവം പറഞ്ഞു. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.സദാശിവം നിലപാടറിയിച്ചത്. ചില നിയമനിര്‍മ്മാണം നടത്തുമ്പോഴും മറ്റും മര്യാദയെന്ന നിലയില്‍ സര്‍ക്കാരിന് ഗവര്‍ണറെ അറിയിക്കാമെന്നും എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന നിയമപരമായ ബാധ്യത ഇല്ലെന്നും പി.സദാശിവം പറഞ്ഞു. സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടുകയും ചീഫ് സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണം തളളുകയും ചെയ്തിരുന്നു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്.