• Lisha Mary

  • April 10 , 2020

: കുവൈത്തില്‍ 51 ഇന്ത്യക്കാരടക്കം 83 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 530 ആയി. വരുംദിവസങ്ങളില്‍ രോഗികള്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 993 ആയി. ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 123 പേര്‍ രോഗമുക്തരായി. 869 പേര്‍ ചികിത്സയിലും 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. ഏതാനും ദിവസങ്ങളായി കൊറോണ ബാധിക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വരും ദിവസങ്ങളിലും രോഗവ്യാപനം വര്‍ധിക്കുമെന്നും വിദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളാണ് കൊറോണ വ്യാപനത്തിന്റെ ഉറവിട കേന്ദ്രങ്ങളാകുന്നതെന്നും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. അതേസമയം, കുവൈത്തില്‍നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ക്യാബിനറ്റ് അംഗീകാരം നല്‍കി. ഇതോടെ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന നൂറു കണക്കിന് ഇന്ത്യക്കാര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന 40,000 ഇന്ത്യക്കാര്‍ക്കും നാട്ടിലെത്താനാവും.