കൽപ്പറ്റ : അപ്രതീക്ഷിതമായി കുഴഞ്ഞു വീഴുന്ന പലരും യഥാവസരത്തിൽ അടിയന്തര ശുശ്രൂഷ കിട്ടാത്തത് കൊണ്ട് മരണപ്പെടാറുണ്ട്. നൽകുന്ന അടിയന്തര ശുശ്രൂഷ അശാസ്ത്രീയമാകുന്നത് കൊണ്ടും മരണം സംഭവിക്കാറുണ്ട്. കുഴഞ്ഞു വീഴുന്നവർക്ക് നൽകേണ്ട അടിയന്തര ശുശ്രൂഷയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ ധാരണയുണ്ടാക്കിയാൽ ഒട്ടേറെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നതാണ് വസ്തുത. ഈ വിഷയത്തിൽ പൊതുജനങ്ങൾക്കി ടയിൽ അവബോധമുണ്ടാക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ എമർജെൻസി ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് നൽകുന്നു. കല്പറ്റ എൻ.എം. എസ്. എം. ഗവണ്മെൻ്റ് കോളേജിലെ എൻ .എസ്. എസ് യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി കൊണ്ട് ജൂൺ 23 ന് പരിപാടിക്ക് ജില്ലയിൽ തുടക്കം കുറി ക്കും. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ശ്രീമതി കെ വിശാലാക്ഷി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ രാജിമോൾ എം എസ് ഉദ്ഘാടനം ചെയ്യും. ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോക്ടർ എംപി രാജേഷ് കുമാർ പരിശീലനത്തിന് നേതൃത്വം നൽകും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി