• admin

  • February 10 , 2020

കോഴിക്കോട് : ജില്ലയില്‍ 2020 ഫെബ്രുവരി മാസം കുളങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി പരിപാലിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 'മിഷന്‍ തെളിനീര്‍' പദ്ധതി നടപ്പാക്കുന്നു. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ ഒരു കുളമെങ്കിലും തെരഞ്ഞെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് പരിപാലിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 15-23 കാലയളവില്‍ ഒരു ക്യാമ്പയിന്‍ രൂപത്തില്‍ ഇത് ചെയ്യാനാണ് ആലോചിട്ടുള്ളത്. സാധ്യമായ സ്ഥലങ്ങളില്‍ ഇത്തരം കുളങ്ങളുടെ തുടര്‍ പരിപാലനം തൊഴിലുറപ്പ് പദ്ധതി, ജനകീയാസൂത്രണ പദ്ധതി, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ നടത്തുകയും തുടര്‍പരിപാലനം ഉറപ്പു വരുത്തുകയും ചെയ്യും. ജനുവരി മാസത്തില്‍ 'മിഷന്‍ സുന്ദര പാതയോരം' പരിപാടിയിലൂടെ റോഡുകളുടെ വശങ്ങള്‍ ശുചീകരിച്ച്, ചെടികളും മറ്റും വെച്ച് മനോഹരമാക്കാന്‍ സാധിച്ചിരുന്നു. ഹരിതകേരളം മിഷന്റെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ' ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയും ജില്ലയില്‍ നടപ്പാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് മിഷന്‍ തെളിനീര്‍ നടപ്പാക്കുന്നത്.