ആലപ്പുഴ : കൃഷിഭൂമിയിലെ മണ്ണ് സംരക്ഷണവും നീരൊഴുക്കും സുഗമമാക്കാന്‍ കുട്ടനാട്ടില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കും. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലാണ് ജൈവ ആവരണം പ്രാബല്യത്തിലാക്കുന്നത്. ചകിരിയില്‍ നീളത്തിലും വീതിയിലും നെയ്ത അരിപ്പകളോട് കൂടിയ മണ്ണ് സംരക്ഷണ കവചമാണ് കയര്‍ ഭൂവസ്ത്രം. പാടശേഖരങ്ങളില്‍ കട്ട ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്തി നാലു ഘട്ടങ്ങളിലായാണ് കയര്‍ ഭൂവസ്ത്രം വിരിക്കുക. മണ്ണില്‍ വേരു പടരുന്നതിനായി രാമച്ചവും തീറ്റപ്പുല്ലും പിടിപ്പിക്കുന്നതും ബണ്ടിന്റെ ബലം വര്‍ദ്ധിപ്പിക്കും. മണ്ണിലെത്തുന്ന ജലത്തെ കടത്തിവിടാനും ഖരരൂപത്തിലുള്ള തരികളെ മണ്ണിലുറപ്പിച്ചു നിര്‍ത്താനും കയര്‍ ഭൂവസ്ത്രത്തിന് സാധിക്കും. 20192020 സാമ്പത്തിക വര്‍ഷം 405 കയര്‍ ഭൂവസ്ത്ര പ്രവൃത്തികളാണ് ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി ചെയ്തത്. 6,97,469 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് മഹത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഭാഗമായി പ്രവൃത്തികള്‍. 4.76 കോടി രൂപയാണ് ഇതിനു ചെലവ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിന് ഏറ്റവും കൂടുതല്‍ തുക ചെലഴിച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് വെളിയനാട് ബ്ലോക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിനാണ് ലഭിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി