കോഴിക്കോട് : സംസ്ഥാന കൃഷിവകുപ്പിന് കീഴിലെ വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക വിളകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അവസരങ്ങൾ, സാധ്യതകൾ എന്ന വിഷയത്തിൽ സൗജന്യ ഏക ദിന ശിൽപ്പശാല 18-ന് തിങ്കളാഴ്ച വേങ്ങേരി മാർക്കറ്റ് ടെയിനിംഗ് ഹാളിൽ നടക്കും . കാർഷികോൽപ്പാദക കമ്പനികളുടെ കൂട്ടായ്മയായ കേരള എഫ്.പി.ഒ-- എഫ്.പി.സി. കൺസോർഷ്യവുമായി സഹകരിച്ചാണ് പരിപാടി. രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് മണിവരെ നടക്കുന്ന ശിൽപ്പശാല കേരള കാർഷിക സർവ്വകലാശാല അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫസർ ഡോ.കെ.പി. സുധീർ നയിക്കും. മറ്റ് വിദഗ്ധരും ക്ലാസ്സുകൾ എടുക്കും. എഫ്. പി.ഒ. പ്രതി നിധികൾ, കാർഷിക സംരംഭകർ, ഉല്പാദക സംഘങ്ങൾ, അഗ്രി സ്റ്റാർട്ടപ്പ് പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള 40 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരെ ഉൾകൊള്ളിച്ച് എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ 17-ന് ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് ഗൂഗിൾ മീറ്റ് ഉണ്ടാകും. 9656347995, 9961 245999 എന്നീ നമ്പറുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യാം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി