കാപ്പ ചുമത്തി നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വൈത്തിരി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി.വൈത്തിരി,
കുന്നത്തിടവക,പന്ത്രണ്ടാം പാലം,എം കെ നിവാസിൽ എം.കെ ദാസൻ(48)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്.കഴിഞ്ഞ 7 വർഷത്തിനുള്ളിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ 6 ഓളം കേസുകളും കൂടാതെ വൈത്തിരി സ്റ്റേഷനിലും ഇയാൾക്കെതിരെ അബ്കാരി കേസുകളുണ്ട്.ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (KAAPA)പ്രകാരമാണ് ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്.ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *