ശ്രീനഗർ :
അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ചമുതൽ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് 2ജി സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ജമ്മുകശ്മീർ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു.
എന്നാൽ, ജമ്മുകശ്മീർ ഭരണകൂടം അംഗീകരിച്ച 301 വെബ്സൈറ്റുകൾ മാത്രമേ ലഭിക്കൂ. ബാങ്കിങ്, വിദ്യാഭ്യാസം, വാർത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണവ. സാമൂഹികമാധ്യമങ്ങൾക്കുള്ള വിലക്കും പ്രശ്നബാധിത പ്രദേശങ്ങളിലെ ഇന്റർനെറ്റിനുള്ള പൂർണ വിലക്കും തുടരും.
ജമ്മുകശ്മീരിലെ ഇന്റർനെറ്റ് വിലക്കിനെതിരേ ജനുവരി പത്തിന് സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി