• admin

  • January 14 , 2020

ശ്രീനഗര്‍ :

ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരടക്കം എട്ടുപേര്‍ മരിച്ചു. ഒരു സൈനികനെ കാണാതായി. മച്ച്‌ലി സെക്ടറിലെ സൈനിക ക്യാംപിനു സമീപമാണ് മഞ്ഞിടിഞ്ഞത്. മഞ്ഞിടിച്ചിലില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

 കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധി സ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോന്‍മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേരാണ് മഞ്ഞിനടിയില്‍പെട്ടത്.

രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രപവര്‍ത്തനത്തിലൂടെ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു. കനത്ത ഹിമപാതത്തില്‍ നിരവധി സൈനികര്‍ അകപ്പെടുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.