• admin

  • January 14 , 2020

ന്യൂഡല്‍ഹി: : ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്തവരുടെ ഫോണ്‍ കണ്ടുകെട്ടാന്‍ പൊലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ജനുവരി അഞ്ചിന് 34 പേര്‍ക്ക് പരിക്കേറ്റ അക്രമം വാട്സ്ആപ്പിലുടെയാണ് ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞിരുന്നു. ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണം ധ്രുത ഗതിയിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഗ്രൂപ്പിലെ അംഗങ്ങളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ജെ.എന്‍.യു രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോട് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജെ.എന്‍.യു. അക്രമ സംഭവങ്ങളിലെ തെളിവുകളായ സി.സി.ടി.വി. ദൃശ്യങ്ങളും വാട്ട്സ് ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സരംക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യുവിലെ മൂന്ന് അധ്യാപകര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. ജനുവരി അഞ്ചിന് അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് കേസില്‍ ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.